ഒമറി​െൻറ പവർ സ്റ്റാർ ബാബു ആൻറണി; നീണ്ട ഇടവേളക്ക്​ ശേഷം നായക വേഷത്തിൽ

ഒരുകാലത്ത്​ ആക്ഷൻ രംഗങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നടനാണ്​ ബാബു ആൻറണി. സൂപ്പർതാര പരിവേഷമുണ്ടായിരുന്നെങ്കിലും പിന്നീട്​ സൂപ്പർ മെഗാ താരങ്ങളുടെ വില്ലനാവാനായിരുന്നു അദ്ദേഹത്തി​​െൻറ വിധി. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം ബാബു ആൻറണി നായകനായി ഒരു ആക്ഷന്‍ ചിത്രം ഒരുങ്ങുന്നു.

പവര്‍ സ്റ്റാര്‍ എന്ന പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലുവാണ്​. ഫേസ്ബുക്കിലൂടെയാണ് നായകൻ ബാബു ആൻറണിയാണെന്ന കാര്യം ഒമർ പുറത്തുവിട്ടത്​. പ്രവാസി മലയാളി സി.എച്ച് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും.

Full View
Tags:    
News Summary - power star babu antony action- movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.