Posted On
date_range Updated On
date_range പൂമരം മാർച്ച് ഒമ്പതിനും റിലീസ് ചെയ്യില്ല
കാളിദാസ് ജയറാം നായകനാവുന്ന പൂമരത്തിെൻറ റിലീസ് മാർച്ച് ഒമ്പതിനും ഉണ്ടാവില്ല. ചില സാേങ്കതിക കാരണങ്ങളാലാണ് ചിത്രത്തിെൻറ റിലീസ് നീട്ടിയിരിക്കുന്നത്. കാളിദാസ് ജയറാം തന്നെയാണ് ചിത്രത്തിെൻറ റിലീസ് നീട്ടിയ വിവരം ഫേസ്ബുക്കിലുടെ അറിയിച്ചത്. അടുത്ത് തന്നെ ചിത്രത്തിെൻറ റിലീസ് ഉണ്ടാവുമെന്നും കാളിദാസ് അറിയിച്ചിട്ടുണ്ട്.
ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകൾ നേരത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പൂമരത്തിെൻറ റിലീസ് വൈകുന്നത് സംബന്ധിച്ച് കാളിദാസനും ചിത്രത്തിെൻറ അണിയറ പ്രവർത്തകർക്കും സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.