Posted On
date_range Updated On
date_range കാവ്യയെയും മാതാവിനെയും ചോദ്യംചെയ്തു
കൊച്ചി: അറസ്റ്റിലായ നടൻ ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മാതാവ് ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തതായി സൂചന. രഹസ്യ കേന്ദ്രത്തിൽ നടന്ന ചോദ്യം ചെയ്യൽ മൂന്നര മണിക്കൂറോളം നീണ്ടു. നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച ചില നിർണായക വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചതായി അറിയുന്നു. എന്നാൽ, ചോദ്യം ചെയ്ത കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
നടിയെ ആക്രമിച്ചതിെൻറ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാെട്ട ഒാൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ ഏൽപ്പിെച്ചന്ന് മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അവിടെ നടത്തിയ പരിശോധനയിൽ സി.സി ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഏതാനും ദിവസം മുമ്പ് കാവ്യയിൽനിന്നും അമ്മയിൽനിന്നും പൊലീസ് ചില വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിെൻറ തുടർച്ചയായാണ് വിശദമായ മൊഴിയെടുത്തത്. വിഡിയോ കോൺഫറൻസ് വഴി ഡി.ജി.പി ലോക്നാഥ് െബഹ്റയും കാവ്യയോട് ചില കാര്യങ്ങൾ ചോദിച്ചതായാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.