അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിച്ചശേഷം കെ.ബി. ഗണേഷ്കുമാർ എം.എൽ.എ നടത്തിയ പരാമർശങ്ങൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ. ഗണേഷിെൻറ പരാമർശങ്ങൾ ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പെരുമ്പാവൂര്‍ സി.െഎ ബൈജു പൗലോസാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ദിലീപിനെ സന്ദര്‍ശിക്കുന്നവരെ സംബന്ധിച്ച മുഴുവന്‍ വിവരവും ഹാജരാക്കാന്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിന് കോടതി നിർദേശം നൽകി.
ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കുന്നവരുടെ തിരക്ക് നാള്‍ക്കുനാള്‍ വർധിക്കുന്നതായും ഇത് കേസന്വേഷണത്തെയും മറ്റും ബാധിക്കുമെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥെൻറ ആവശ്യം. പിതാവിെൻറ ശ്രാദ്ധ ചടങ്ങും ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ സിനിമപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
കോടതി വിധിക്കുന്നതുവരെ ദിലീപിനെ കുറ്റക്കാരനായി കാണാനാവില്ലെന്നും പൊലീസ് നടപടി തെറ്റാണെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും ദിലീപിനെ സന്ദർശിച്ചശേഷം ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിലീപിനെ സന്ദർശിക്കാൻ സിനിമപ്രവർത്തകർ മടിക്കരുതെന്നും ഗണേഷ് ആവശ്യപ്പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ സിനിമലോകത്തുനിന്ന് ദിലീപിനെ കാണാനെത്തുന്നവരുടെ എണ്ണം കൂടി. ഇത് ഉന്നതതലത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുെന്നന്നും പൊലീസിെൻറ റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ പ്രമുഖതാരങ്ങളടക്കം ദിലീപിനെ കാണാൻ ജയിലിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപിനെ ജയിലിൽ കാണാനെത്തുന്ന സന്ദർശകർക്ക് വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.