പേരൻപിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ചലച്ചിത്രോത്സവങ്ങളിൽ മികച്ച അഭിപ്രായം നേടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്‍റെ റിലീസ് തിയ തി പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ലോക വ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും. മമ്മുട്ടി തന്നെയാണ് റിലീസ് വിവരം ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

റാം സംവിധാനം ചെയ്​ത പേരൻപ്​ പി.എൽ തേനപ്പനാണ്​ നിർമിച്ചിരിക്കുന്നത്​. അഞ്​ജലിയാണ്​ നായികയായി എത്തുന്നത്​. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്​കാരം നേടിയ സാധന സർഗം, ട്രാൻസ്​ജെൻഡറായ അഞ്​ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന ​​േവഷം കൈകാര്യം ചെയ്യുന്നുണ്ട്​.

സമുദ്രക്കനിയും ചിത്രത്തി​​​​​​െൻറ തമിഴ്​ പതിപ്പിൽ അഭിനയിക്കുന്നുണ്ട്​. സിദ്ധിഖും സുരാജ്​ വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്​. ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ്​ സംഗീതം.

Tags:    
News Summary - Peranbu Release date-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.