ഒരു പഴയ ബോംബ് കഥയുമായി ഷാഫി നായകൻ ബിബിന്‍ ജോര്‍ജ്ജ്

ഹിറ്റ് ഫിലിം മേക്കര്‍ ഷാഫി സംവിധാനം ചെയ്യുന്ന ‘ഒരു പഴയ ബോംബ് കഥ’ എന്ന ചിത്രത്തില്‍  ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ഈ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്നു.

കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതു ലക്ഷ്മി, തുടങ്ങിയവര്‍ക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍ അതിഥി താരമായി പ്രത്യക്ഷപ്പടുന്നു.
 യു ജി എം  എൻറര്‍ടെെയ്ന്‍മ​​െൻറി​​​െൻറ ബാനറിര്‍ ഡോക്ടര്‍ സക്കരിയ തോമസ്​, ആല്‍വിന്‍ ആൻറണി, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന  ഈ ചിത്രത്തി​​​െൻറ കഥ, തിരക്കഥ, സംഭാഷണം ബിഞ്ജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരാണ്​ തയ്യാറാക്കിയിരിക്കുന്നത്​.വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവഹിക്കും.

Tags:    
News Summary - Pazhaya Bomb Kadha By Shafi-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.