നായിക പശുക്കുട്ടി; സിനിമക്ക് ലഭിച്ചത് ‘എ’ സർട്ടിഫിക്കറ്റ്

കൊച്ചി : പശു നായികയായതിനാൽ സിനിമക്ക് സെൻസർബോർഡ് നൽകിയത്  എ സർട്ടിഫിക്കറ്റ്. നന്ദു വരവൂര്‍ സംവിധാനം ചെയ്ത 'പയ്ക്കുട്ടി' എന്ന സിനിമക്കാണ് എ സർട്ടിഫിക്കറ്റ് നൽകിയത്. സിനിമയുടെ പേര് മാറ്റാനും സെൻസർ ബോർഡിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായി അണിയറപ്രവർത്തകർ പറയുന്നു.

പശുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സിനിമയിൽ നിന്ന് 24 ഓളം രംഗങ്ങളാണ് വെട്ടിക്കളഞ്ഞത്. ഒരുമാസത്തോളം ഇതി​​​​​െൻറ പിന്നാലെ നടത്തി കഷ്ടപ്പെടുത്തി. കേരളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കുവൈറ്റില്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. കുടുംബപ്രേക്ഷകരെയാണ് സിനിമ ലക്ഷ്യമിടുന്നത്. ഒരു തരത്തിലുള്ള അശ്ലീലമായ രംഗവും ചിത്രത്തിലില്ല. എ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ സിനിമ കാണാൻ കുടുംബപ്രേക്ഷകർ മടിക്കും. സംസാരിക്കാൻ കഴിയാത്ത ശംഭു എന്ന ചെറുപ്പക്കാരനും പശുക്കുട്ടിയും തമ്മിലുള്ള ആത്മ ബന്ധമാണ് സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. 

പ്രദീപ് നളന്ദയാണ് നായക കഥാപാത്രമായ ശംഭുവിനെ  അവതരിപ്പിക്കുന്നത്. നാടകപ്രവർത്തകനായ ശംഭു രഞ്ജിത്തി​​​​​െൻറ പാലേരിമാണിക്യമടക്കമുള്ള സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. 25 നാണ് സിനിമ തീയറ്ററുകളിലെത്തുന്നത്. 50 തീയറ്റററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സുഭാഷ് രാമനാട്ടുകരയും ബൈജു മാഹിയും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകന്‍ നന്ദു വരവൂരിേൻറത് തന്നെയാണ് കഥ. സുധീഷ് വിജയന്‍ വാഴൂരാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. വിനോദ് വിക്രമാണ് ക്യാമറ. അരുണ്‍ രാജ്  സംഗീതവും ജയന്‍ പള്ളുരുത്തി, ഷാജി പനങ്ങാട്ട്, സജി കാക്കനാട് എന്നിവർ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. 

Full View
Tags:    
News Summary - Pashukkutty Movie Controversy-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.