അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു -പാർവതി

കോഴിക്കോട്: തന്‍റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും നടി പാർവതി തിര ുവോത്ത്. ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്, ഇനിയുള്ള സിനിമകളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കുമെന്നും പാർവതി കൂട്ടിച്ചേർച്ചു. ആനക്കുളം സാംസ്‌കാരിക കേന്ദ്രത്തില്‍ പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില് പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച 'വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി' ചലച്ചിത്രമേളയില്‍ മുഖാമുഖം പരിപാടിയിലാണ് പാർവതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വങ്ങളെയും ഉള്‍കൊളാനുവന്നവര്‍ക്കെ ഫാഷിസത്തിനെതിരേ പോരാടാനാകൂ. എല്ലാതരം സ്വത്വങ്ങളെയും കേള്‍ക്കാനും താദാത്മ്യപെടാനും സാധ്യമാക്കണം. അവര്‍ക്ക് മാത്രമേ ഫാഷിസത്തിനും വംശഹത്യക്കുമെതിരായ സമരങ്ങളെ വികസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ പാർവതി വ്യക്തമാക്കി.

സംവിധായികയും നടിയുമായ നന്ദിതാ ദാസ് മുഖ്യാത്ഥിയായി. സംവിധായകരായ മുഹ്‌സിന്‍ പരാരി, ഹര്‍ഷദ്, സക്കരിയ, ഫഹീം ഇര്‍ഷാദ്, പത്രപ്രവര്‍ത്തകന്‍ കെ.എ. സലീം, ഗവേഷകന്‍ ഡോ.കെ. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.


Tags:    
News Summary - Parvathy Says her Movies include Islamophobia-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.