ഫാൻസുകാരുടെ പൊങ്കാല; പോസ്റ്റിൽ 'മമ്മൂട്ടി സർ' ചേർത്ത് പാർവതി
ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഫാൻസുകാർ രംഗത്തെത്തിയതിനെ തുടർന്ന് പാർവതി ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി. തെൻറ പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലർ പുറത്തിറക്കിയ മമ്മൂട്ടിക്ക് നന്ദി എന്ന പാർവതിയുടെ വാക്കുകളാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ പേരെടുത്ത് വിളിച്ച് അപമാനിച്ചെന്ന വിചിത്ര വാദവുമായാണ് ആരാധകർ രംഗത്തെത്തിയത്. പോസ്റ്റിന് താഴെ പൊങ്കാല നിറഞ്ഞതോടെ പാർവതി തലക്കെട്ടിൽ ‘സർ’ എന്നുകൂടി പിന്നീട് ചേർത്തു.
മൈ സ്റ്റോറിയുടെ ട്രൈലർ പങ്കുവെച്ചതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജും ചിത്രത്തിെൻറ സംവിധായിക രോഷ്നി ദിനകറും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാലിവർ മമ്മൂക്കാ എന്നും മമ്മൂട്ടി സർ എന്നും വിളിച്ച് ബഹുമാനിച്ചെന്നും പാർവതി പേരെടുത്ത് വിളിച്ച് അപമാനിച്ചെന്നുമാണ് പാർവതിയുടെ പോസ്റ്റിന് താഴെ ആരാധകർ കമൻറായി കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.