അവരെ തൂക്കിലേറ്റൂ- ജയസൂര്യ, ഞാൻ ലജ്ജിക്കുന്നു- പാർവതി 

കശ്​മീർ: ക്രൂ​​രമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി  കൊലചെയ്യപ്പെട്ട സംഭവത്തിൽ ശക്​തമായി പ്രതികരിച്ച്​ സിനമാതാരങ്ങളായ ജയസൂര്യയും പാർവതിയും. അവരെ തൂക്കിക്കൊല്ലൂ എന്ന പ്ലക്കാർഡ്​ പിടിച്ച്​ മകൾ വേദ​യുമൊത്തുള്ള ചിത്രമാണ്​ ജയസൂര്യ ​സാമൂഹ്യ മാധ്യമമായ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​.

Full View

ഞാൻ ഹിന്ദുസ്ഥാൻ ഞാൻ ലജ്ജിക്കുന്നു, എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ടു, ‘ദേവി’സ്ഥാൻ അമ്പലത്തിൽ കൊല്ലപ്പെട്ടു എന്ന പ്ലക്കാർഡ്​ കയ്യിലേന്തി നടി പാർവതിയും പ്രതികരിച്ചു. ദേശീയ പുരസ്​കാരം ലഭിച്ച സാഹചര്യത്തിലാണ്​ പാർവതിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാകുന്നു.

Full View

ഇന്ത്യയൊട്ടാതെ പ്രതിഷേധം ആളിക്കത്തു​േമ്പാൾ കായിക മേഖലയിൽ നിന്നും സിനിമാ മേഖലയിൽ നിന്നും പലരും പ്രതിഷേധങ്ങളിൽ അണിചേരുന്നുണ്ട്​. കുറ്റം ചെയ്​തവരെ ശിക്ഷിക്കാൻ സർക്കാറിനെ വെല്ലുവിളിച്ചിരിക്കുകയാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ താരം ഗൗതം ഗംഭീർ.

Tags:    
News Summary - parvathy jayasurya about kathwa rape murder-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.