കൊച്ചി: ‘കസബ’ സിനിമ സംബന്ധിച്ച പരാമർശത്തിെൻറ പേരിൽ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന നടി പാർവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാവിന് ജാമ്യം. േഫസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അപകീർത്തിപ്പെടുത്തിയതിന് പിടിയിലായ തൃശൂർ വടക്കാഞ്ചേരി സ്വദേശി പ്രിേൻറാക്കാണ് (23) എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ജാമ്യം അനുവദിച്ചത്. 10,000 രൂപക്കും തുല്യ തുകക്കുള്ള രണ്ട ആൾ ഉറപ്പിലുമാണ് ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന ശനിയാഴ്ചകളിൽ ഹാജരാകണം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി ആക്ട് 67, 67എ, ഐ.പി.സി 507, 509 എന്നിവപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, 67 എ ലൈംഗിക ചുവയുള്ള വാക്കുകൾ ഉൾപ്പെടുത്തിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. മമ്മൂട്ടി നായകനായ ‘കസബ’യിൽ സ്ത്രീവിരുദ്ധ സംഭാഷണവും രംഗങ്ങളുമുണ്ടെന്ന് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപണ്‍ ഫോറത്തിൽ പാർവതി നടത്തിയ പരാമർശമാണ് വിവാദമായത്.
അന്വേഷണം 23 പേരെ കേന്ദ്രീകരിച്ച്
കൊച്ചി: സൈബർ ആക്രമണം സംബന്ധിച്ച് നടി പാർവതിയുടെ പരാതിയിൽ അന്വേഷണം 23 പേരെ കേന്ദ്രീകരിച്ച്. നടിയുടെ പരാതിയിൽ പറയുന്നവരാണ് ഇവർ. സൈബർ സെല്ലിെൻറ സഹായത്തോടെ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ‘കസബ’ സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരായ പരാമർശങ്ങളുടെ പേരിൽ പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച േപാസ്റ്റുകൾ സൈബർസെൽ പരിേശാധിച്ചുവരുകയാണ്. നടി പരാതിക്കൊപ്പം തന്നെ അപകീർത്തിപ്പെടുത്തുന്ന ചില പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകളും സമർപ്പിച്ചിരുന്നു. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ വടക്കാേഞ്ചരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി വീട്ടിൽ സി.എൽ. പ്രിേൻറാ ബുധനാഴ്ച അറസ്റ്റിലായത്. ഇഷ്ടതാരത്തിെൻറ സിനിമയെ ഇകഴ്ത്തുംവിധം നടി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒാപൺ ഫോറത്തിൽ നടത്തിയ പരാമർശം തന്നെ വിഷമിപ്പിച്ചെന്നും തുടർന്ന് നടിക്കെതിരെ സഭ്യമല്ലാത്ത രീതിയിലടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നെന്നുമാണ് ഇയാളുടെ മൊഴി. എറണാകുളം സൗത്ത് സി.െഎ സിബി ടോമിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.