പരോളിന്‍റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു 

മമ്മൂട്ടി ചിത്രം പരോളിന്‍റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നേരത്തെ മാർച്ച് 31ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് തീയതി മാറ്റുകയായിരുന്നു. നവാഗതനായ ശരത്​ സന്ദിത്​ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്.  തിരക്കഥ​ അജിത്​ പൂജപ്പുരയുടെതാണ്​. 

Full View

സിദ്ധിഖ്​, മിയ ജോർജ്​, ഇനിയ, മുത്തുമണി, ലാലു അലക്​സ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, കലാഭവൻ ഹനീഫ്​, അലെൻസിയർ തുടങ്ങി വൻതാരനിരയുമായാണ്​ പരോ​ൾ എത്തുന്നത്​. എസ്​ ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷരത്​, എൽവിൻ ജോഷ്വ എന്നിവരുടേതാണ്​ സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രുസ് ആണ്. 
 

Tags:    
News Summary - Parole New Releasing Date Confirmed-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.