സഖാവ്​ അലക്​സായി മമ്മൂട്ടി; പരോളി​െൻറ ടീസർ

നടൻ മമ്മൂട്ടി കമ്മ്യൂണിസ്​റ്റ്​ നേതവായി അഭിനയിക്കുന്ന പരോൾ എന്ന ചിത്രത്തി​​െൻറ ടീസർ പുറത്തിറങ്ങി. നവാഗതനായ ഷരത്​ സന്ദിതാണ്​ ചിത്രം​ സംവിധാനം ചെയ്യുന്നത്​. 

പൊളിറ്റിക്കൽ ത്രില്ലറിനേക്കാളുപരി പരോൾ ഒരു കുടുംബ ചിത്രം കൂടിയായിരിക്കുമെന്നാണ്​ ടീസറിൽ നിന്നും വ്യക്​തമാകുന്നത്​. യഥാർഥ സംഭവങ്ങളെ അടിസ്​ഥാനമാക്കിയാണ്​ ചിത്രം ഒരുക്കിയത്​.

മമ്മൂട്ടിയെ കൂടാതെ സിദ്ധിഖ്​, മിയ ജോർജ്​, ഇനിയ, മുത്തുമണി, ലാലു അലക്​സ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, കലാഭവൻ ഹനീഫ്​, അലെൻസിയർ തുടങ്ങി വൻതാരനിരയുമായാണ്​ പരോ​ൾ എത്തുന്നത്​.

Full View

എ.ഡി.സി എൻറർടൈൻമ​െൻറ്​സി​​െൻറ ബാനറിൽ ആൻറണി ഡിക്രൂസ്​ നിർമിക്കുന്ന ചത്രത്തി​​െൻറ തിരക്കഥ അജിത്​ പൂജപ്പുരയുടെതാണ്​. ഷരത്​, എൽവിൻ ജോഷ്യ എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. റഫീഖ്​ അഹമ്മദ്​, ഹരിനാരായണൻ, അരിസ്​റ്റോ സുരേഷ്​, ഷിഹാബ്​ ഗനേം എന്നിവർ ഗാനങ്ങളെഴുതിയിരിക്കുന്നു. സിൽവയുടെതാണ്​ സംഘട്ടനം. 

Tags:    
News Summary - Parole Malayalam Official Teaser Mammootty - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.