Posted On
date_range Updated On
date_range കാത്തിരിപ്പിന് വിരാമം; പറവയുടെ ഡിവിഡി റിലീസ് തീയതി പുറത്തുവിട്ട് ദുൽഖർ
അൻവർ റഷീദ് നിർമിച്ച് സൗബിൻ ഷാഹിർ സംവിധാനം ചെയ്ത് തിയറ്ററിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു പറവ. സൗബിെൻറ ആദ്യ സംവിധാന സംരംഭമായ പറവയുടെ ഡിവിഡി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഒടുവിൽ ചിത്രത്തിെൻറ ഡിവിഡി, വിസിഡി, ബ്ലൂറേ റിലീസ് ദുൽഖർ സൽമാൻ തന്നെ പുറത്തുവിട്ടു.
മെയ് 30ന് ഫ്ലിപ്കാർട്ട്, ആമസോൺ, ഇബേ തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളിലൂടെ പറവയെ സ്വന്തമാക്കാം. ദുൽഖർ സൽമാൻ അതിഥി താരമായി അഭിനയിച്ച ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈൻ നിഗം, സിദ്ധിഖ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ശ്രിന്ദ എന്നിവരോടൊപ്പം സൗബിനും ശ്രീനാഥ് ബാസിയും ചിത്രത്തിൽ വേഷമിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.