Posted On
date_range Updated On
date_range ചിരിപ്പിക്കാൻ പിഷാരടിയും ടീമും; പഞ്ചവർണത്തത്ത ട്രെയിലർ
പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണത്തത്ത' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ജയറാമും നായകരാകുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക. സലീം കുമാർ, ധർമജൻ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ഹരി പി നായരും പിഷാരടിയും ചേർന്നാണ് രചന. സപ്തതരംഗ് സിനിമയുടെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്. എം.ജയചന്ദ്രനാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.