പത്​മാവതിയുടെ റിലീസിങ്​ വൈകും

ന്യൂഡൽഹി: ദീപിക പദുക്കോൺ നായികയായെത്തുന്ന പത്​മാവതിയുടെ റിലീസിങ്​​ വൈകുമെന്ന്​ റിപ്പോർട്ടുകൾ. ചിത്രത്തി​​​െൻറ റിലീസിങ്​ നിശ്​ചയിച്ചിരിക്കുന്ന ഡിസംബർ ഒന്നിന്​ മുമ്പ്​ സെൻസർ ബോർഡ്​ സർട്ടിഫിക്കറ്റ്​ കിട്ടില്ലെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. ബോർഡ്​ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നാണ്​ വാർത്തകൾ.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ സെൻസർ ബോർഡി​​​െൻറ അനുമതിക്കായി പത്​മാവതി സമർപ്പിച്ചത്​. ചിത്രത്തി​​​െൻറ സർട്ടിഫിക്കറ്റ്​ സംബന്ധിച്ച്​ ​തീരുമാനമെടുക്കാൻ 61 ദിവസങ്ങൾ വരെ സെൻസർ ബോർഡിന്​ ഉപയോഗിക്കാം. നിലവിലെ സാഹചര്യത്തിൽ ഡിസംബർ ഒന്നിന്​ മുമ്പ്​ ചിത്രത്തിന്​ സർട്ടിഫിക്കറ്റ്​ കിട്ടാനുള്ള സാധ്യത വിരളമാണെന്ന്​ സൂചന.

14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്​മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ.  160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Tags:    
News Summary - Padmavati Release Delayed? Censor Board Hasn't Seen Film Yet, Say Sources-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.