നിവിൻ പോളി നായകനാകുന്ന ‘പടവെട്ടി’ന്‍റെ ഭാഗമാകാൻ മഞ്ജു വാരിയർ

സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസിന്‍റെ ആദ്യത്തെ സിനിമ ‘പടവെട്ടി’ൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജു വാര്യ ർ എത്തുന്നു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്‍റെ ആദ്യ സംരംഭമായ 'മൊമെന്‍റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സം വിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ഈ നാടകം നേടിയിരുന്നു.

അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയ അദിതി ബാലൻ നായികയായി ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിലുണ്ട്.

ലിജു കൃഷ്ണ തന്നെ രചന നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചത്. അൻവർ അലിയുടേതാണ് വരികൾ. ദീപക് ഡി മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.

Tags:    
News Summary - padavettu movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.