‘ഒരുത്തി’യായി നവ്യ നായർ, ചിത്രീകരണം പൂർത്തിയായി

മലയാളികളുടെ പ്രിയതാരം നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ ചിത്രീക രണം പൂര്‍ത്തിയായി. എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ്​ പ്രിയനടി മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്​.

എറണാകു ളം- വൈപ്പിന്‍ റൂട്ടില്‍ സർവിസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറുടെ വേഷമാണ്​ നവ്യക്ക്​. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

വിനായകന്‍, കെ.പി.എ.സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചി​​ത്രത്തിലുണ്ട്​. ബെന്‍സി പ്രൊഡക്ഷന്‍സി​​​െൻറ ബാനറില്‍ ബെന്‍സി നാസറാണ്​ നിർമാണം.

എസ്. സുരേഷ്ബാബുവി​േൻറതാണ്​ തിരക്കഥ​. ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തുന്ന രണ്ട്​ ഗാനങ്ങളും സിനിമയിലുണ്ടാകും.

Tags:    
News Summary - oruthi movie shooting completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.