യുവ സൂപ്പർതാരം ദുൽഖർ സൽമാൻ 566 ദിവസങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം ‘‘യമണ്ടൻ പ്രേമ കഥ’’യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടു. ‘ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ’ എന്ന ടാഗ്ലൈനിൽ ഫെസ്റ്റിവൽ മൂഡിലെത്തുന്ന ചിത്രത്തിെൻറ ഫസ്റ്റ് ലുക് പോസ്റ്ററും ശ്രദ്ദേയമാണ്. ദുൽഖറിനൊപ്പം സൗബിൻ ഷാഹിർ, സലീം കുമാർ, വിഷ്ണു എന്നിവർ നൃത്തം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്.
നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹിറ്റ് കൂട്ട്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ്. പി. സുകുമാറാണ് ഛായാഗ്രഹണം. ആേൻറാ ജോസഫ്, സി.ആർ സലീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് നാദിർഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.