Posted On
date_range Updated On
date_range ശ്രേഷ്ഠഭാഷയായ മലയാളത്തിൽ പാടാൻ ലല്ലുവെത്തി; ഡീക്യുവിൻെറ യമണ്ടൻ പ്രേമകഥ ടീസർ VIDEO
യുവ സൂപ്പർതാരം ദുൽഖർ സൽമാൻ ഒന്നര വർഷത്തിന് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്ത ിൻെറ അടിപൊളി ടീസർ അണിയറക്കാർ പുറത്തുവിട്ടു. സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് ദുൽഖറിനൊപ്പം ടീസറിലുള്ളത്. ഒരു റൊമാൻസ്-കോമഡി എൻറർടൈനറായാണ് ചിത്രം ഒരുങ്ങുന്നത്.
ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ടീം തിരക്കഥയൊരുക്കി നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു മലയാളികൾ. ചിത്രത്തിൻെറ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. പി. സുകുമാറാണ് ഛായാഗ്രഹണം. ആേൻറാ ജോസഫ്, സി.ആർ സലീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് നാദിർഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.