വടക്കൻ വാർസ്: വടക്കൻ വീരഗാഥയുടെ ഇംഗ്ലീഷ്​ ട്രൈലർ വൈറലാകുന്നു

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം വടക്കൻ വീരഗാഥ ഇന്നും ആരാധകർക്ക് ആവേശമാണ്. എം.ടി-ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഒാരോ ഡയലോഗുകളും ജനമനസിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. ആ ഡയലോഗുകൾ ഇംഗ്ലീഷിലായിരുന്നെങ്കിലോ... എങ്കിൽ അതു സംഭവിച്ചു. ആ ചിത്രത്തിന്‍റെ ഇംഗ്ലീഷ് ട്രൈലർ പുറത്തിറങ്ങി.

Full View

'ദ ലാസ്റ്റ് ജെഡി' എന്ന ഹോളിവുഡ് ചിത്രത്തിലെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. റോഷന്‍ തോമസ്, അര്‍നോണ്‍ഡ് പ്രറ്റര്‍സണ്‍ എന്നിവരുടെതാണ് ആശയം. അഗ്നിവേഷ് എസ്പിയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചളു യൂണിയനാണ് യുട്യൂബില്‍ വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 

Tags:    
News Summary - Oru Vadakkan Veeragadha English Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.