Posted On
date_range Updated On
date_range 'ഒരു മെക്സിക്കൻ അപാരത'യുടെ ആദ്യ ടീസർ
'ഒരു മെക്സിക്കൻ അപാരത' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നു. ഗായത്രി സുരേഷ് ആണ് നായിക. ടോം ഇമ്മട്ടിയാണ് സംവിധാനം.
കോളജ് പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രത്തിൽ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാവായി പോളി എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് 'ഒരു മെക്സിക്കൻ അപാരത'യുടെ നിർമാണം. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.