'ഒാണം ഹരിയേട്ടനൊപ്പം'; കുട്ടനാടൻ ബ്ലോഗി​െൻറ ടീസറെത്തി VIDEO

തിരക്കഥാകൃത്തുകളായ സച്ചി-സേതു ടീമിലെ സേതു സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗി​​​െൻറ ടീസർ ഇറങ്ങി. ഒരു ​ബ്ലോഗിലൂടെ കുട്ടനാടി​​​െൻറയും അവിടുത്തുകാരുടെ പ്രിയങ്കരനായ ഹരിയേട്ട​​​െൻറയും കഥപറയുന്ന ചിത്രത്തിൽ അനു സിത്താര, ലക്ഷ്​മി റായ്​, ഷംന കാസിം എന്നിവരാണ്​ നായികമാരാകുന്നത്​. 

ഹരിയേട്ടനായി മെഗാ സ്റ്റാർ മമ്മൂട്ടിയാണ്​ അഭിനയിക്കുന്നത്​. നീണ്ട ഇടവേളക്ക്​ ശേഷം ലാലു അലക്​സ്​ മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്​. നെടുമുടി വേണു, വിവേക്​ ഗോപൻ, ജേകബ്​ ഗ്രിഗറി, ജൂഡ്​ ആന്തണി ജോസഫ്​, ഷഹീൻ സിദ്ധിഖ്​ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 

അനന്ത വിഷ​​​െൻറ ബാനറിൽ പി.കെ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ബിജി ബാലാണ്​ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്​. ചിത്രം ഒാണത്തിന്​ തിയറ്ററുകളിലെത്തും.

Full View
Tags:    
News Summary - Oru Kuttanadan Blog Official Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.