ഡ്യൂപ്പില്ലാത്ത ആക്ഷൻ രംഗങ്ങളുമായി ടൊവീനോ; കുപ്രസിദ്ധ പയ്യന്‍റെ മേക്കിങ്

ടൊവീനോ തോമസ് നായകനായ മധുപാൽ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ മേക്കിങ് വിഡിയോ പുറത്ത്. കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. മാഫിയ ശശിയാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കിയത്.

Full View

അനു സിതാരയും നിമിഷ സജയനുമാണ് നായികമാർ. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്‌കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരുമുണ്ട്.

ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.

Tags:    
News Summary - Oru Kuprasidha Payyan Tiovino Action Sceane-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.