Posted On
date_range Updated On
date_range ദുരൂഹത ഉയർത്തുന്ന കുപ്രസിദ്ധ പയ്യെൻറ ട്രെയിലർ VIDEO
തീവണ്ടിയുടെ വമ്പൻ വിജയത്തിന് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യെൻറ ട്രെയിലർ ശ്രദ്ധ നേടുന്നു. ഒഴിമുറി എന്ന ചിത്രത്തിന് ശേഷം മധുപാൽ സംവിധാനം െചയ്യുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക.
ശരണ്യ പൊൻവണ്ണൻ, നിമിഷ സജയൻ, നെടുമുടി വേണു, സിദ്ദീഖ്, ബാലു വർഗീസ്, സുധീർ കരമന, എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജീവൻ ജോബ് തോമസാണ് ചിത്രത്തിെൻറ രചന നിർവഹിക്കുന്നത്. വി. സിനിമാസ് നിർമിക്കുന്ന ചിത്രം നൗഷാദ് ഷരീഫാണ് കാമറയിൽ പകർത്തുന്നത്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഒൗസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.