Posted On
date_range Updated On
date_range കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ടൊവീനോ തോമസ് നായകനാകുന്ന മധുപാൽ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യൻ' നംവംബർ 9ന് റിലീസ് ചെയ്യും. അനു സിതാരയും നിമിഷ സജയനുമാണ് നായികമാർ.
വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന, സുജിത് ശങ്കര്‍, ജി. സുരേഷ്‌കുമാര്‍, പി. സുകുമാര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജുവാണി തുടങ്ങിയവരുമുണ്ട്.
ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.
തലപ്പാവ്, ഒഴിമുറി എന്നീ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയന്‍ എന്ന പാല്‍ക്കാരനായിട്ടാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.