വിനീതിന്‍റെ 'ഒരു സിനിമാക്കാരൻ'

വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന 'ഒരു സിനിമാക്കാര'ന്‍റെ ടീസർ പുറത്തിറങ്ങി. രജീഷാ വിജയനാണ് നായിക. നവാഗതനായ ലിജോ തദ്ദേവൂസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.  ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒപ്പസ് പെന്‍റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമിടുന്നു.
 

Tags:    
News Summary - Oru Cinemakkaran Malayalam Movie Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.