പുരസ്കാരമത്തെി, ‘ഇന്ദീവര’ത്തിലെ ഒഴിഞ്ഞ കസേരയിലേക്ക്

തിരുവനന്തപുരം: സ്നേഹം കിനിയുന്ന വാക്കുകള്‍തേടി പുരസ്കാരമത്തെുമ്പോഴും ഏറ്റുവാങ്ങാന്‍ ആ കൈകളില്ല. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒ.എന്‍.വിക്കാണെങ്കിലും ‘ഇന്ദീവര’ത്തെ എഴുത്തുകസേര ശൂന്യമാണ്. ‘കാംബോജി’യിലെ ‘നടവാതില്‍ തുറന്നില്ല...’ എന്ന ഗാനമാണ് ഒ.എന്‍.വിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

അദ്ദേഹം അവസാനമായി എഴുതിയതും കാംബോജിക്കുവേണ്ടിയായിരുന്നു. അതും മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ്. ‘നടവാതില്‍ തുറന്നിട്ടും...’, ‘ശ്രുതി ചേരുമോ...’, ‘ചെന്താര്‍ നേര്‍മുഖീ...’ എന്നീ മൂന്ന് ഗാനവും ഈ ചിത്രത്തിനായി അദ്ദേഹം രചിച്ചു. ഒ.എന്‍.വിയെ അവസാനമായി അടയാളപ്പെടുത്തിയ ഗാനങ്ങളായിരുന്നു ഇത്.

മലയാളികളുടെ ആത്മാവില്‍ മുട്ടിവിളിക്കുന്ന ഈരടികളെഴുതിവെച്ച ഒ.എന്‍.വിയുടെ ഓര്‍മകളിലേക്കുള്ള വഴിയായി ഒരുവട്ടംകൂടി ഇന്ദീവരത്തിന്‍െറ പടികടന്ന് മലയാളികളുടെ അംഗീകാരമത്തെുകയാണ്.തീര്‍ത്തും കാവ്യാത്മകമായ ഈരടികളിലൂടെ ദൃശ്യാനുഭവം പകര്‍ന്നുവെന്നാണ് ‘കാംബോജി’യിലെ വരികളെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍. കഥകളി സംഗീതത്തില്‍ ഏറ്റവുമധികം ഉപയോഗിച്ച രാഗമാണ് കാംബോജി. ഈ രാഗത്തിലായിരുന്നു പാട്ട് എം. ജയചന്ദ്രന്‍ ചിട്ടപ്പെടുത്തിയതും.

ശാസ്ത്രീയ ലളിത സംഗീത ധാരകളെ സമന്വയിപ്പിച്ച് കഥാപാത്രങ്ങളുടെ മാനസികാവസ്ഥ ആവിഷ്കരിച്ചാണ് പുതിയ രീതികളില്‍ ജയചന്ദ്രന്‍ സംഗീതാനുഭവം ഒരുക്കിയത്. ഇപ്പോള്‍ കാംബോജിയെന്നത് കര്‍ണാടകയിലെ ക്ളാസിക് രാഗം മാത്രമല്ല, മലയാളികളുടെ പാട്ടുകഥാചരിത്രത്തില്‍ നക്ഷത്രം കൂടിയാവുകയാണ്.

Tags:    
News Summary - onv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.