Posted On
date_range Updated On
date_range 'ഒമ്പതാം വളവിനപ്പുറം' ഉടൻ തിയേറ്ററുകളിലേക്ക്
നവാഗതനായ വി.എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രം 'ഒമ്പതാം വളവിനപ്പുറം' ഉടൻ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജോയ് മാത്യു, മാമുക്കോയ, ശശി കലിംഗ, ഹരീഷ് പേരടി, നിർമൽ പാലാഴി, ശിവജി ഗുരുവായൂർ, ജെന്നിഫർ ആന്റണി എന്നിവർ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വി.എം അനിൽ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഹരില ലക്ഷ്മി നാരായണനാണ് നിർമാണം. അജിത് നാരായണനാണ് സംഗീതം. ജാസിഗിഫ്റ്റ്, വർഷ വിനു, അജിത് നാരായമൻ, വൈഷാഖ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.