കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; വൺ രണ്ടാം ടീസറെത്തി

കൊച്ചി: പ്രേക്ഷകരുടെ കാത്തിപ്പിന്​ പുതുവേഗം നൽകി വൺ സിനിമയുടെ രണ്ടാം ടീസർ പുറത്തെത്തി. കേരള മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രനായാണ്​ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്​.

Full View

ഇച്ചായീസ്​ പ്രൊഡക്ഷൻസ്​ നിർമിക്കുന്ന ചിത്രം സന്തോഷ്​ വിശ്വനാഥാണ്​ സംവിധാനം ചെയ്യുന്നത്​. ബോബി-സഞ്​ജയ്​ തിരക്കഥയെഴുതുന്ന ചിത്രത്തി​​െൻറ സംഗീതം ഗോപിസുന്ദറും ഗാനരചന റഫീഖ്​ അഹമ്മദുമാണ്​.

മമ്മൂട്ടി, രഞ്​ജിത്​, ജോജു ജോർജ്​, മുരളിഗോപി, സലിംകുമാർ, ബാലചന്ദ്ര മേനോൻ, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, സുരേഷ് കൃഷ്​ണ, സുദേവ് നായർ, സുധീർ കരമന, ഗായത്രി അരുൺ തുടങ്ങിയ വൻ താരനിര ചിത്രത്തി​​െൻറ ഭാഗമായുണ്ട്.

Tags:    
News Summary - one Malayalam Movie Official Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.