‘ആടുജീവിത’ത്തിലെ ഒമാൻ നടൻ നിരീക്ഷണത്തിൽ; പൃഥ്വിരാജടക്കം സുരക്ഷിത​െരന്ന്​ അണിയറ പ്രവർത്തകർ

മസ്​കത്ത്​: പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ്​ അൽ ബലൂഷി മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ. എന്നാൽ, ആശങ്കപ്പെടാൻ ഒന്ന ുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്​തമാക്കി.

‘കോവിഡ്​ ഭീതിയെ തുടർന്ന്​ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിൽ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക്​ നിരീക്ഷണത്തിൽ വെക്കുന്നുണ്ട്​. അതി​​​െൻറ ഭാഗമായിട്ടാണ്​ ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്​.​ അദ്ദേഹം​ ഉൾപ്പെടാത്ത സീനുകള​ുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്​. പൃഥ്വിരാജ്​ അടക്കമുള്ള താരങ്ങളും സാ​ങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണ്​’- സിനിമയുടെ അണിയറ പ്രവർത്തകരിലൊരാൾ ‘മാധ്യമം ഓൺലൈനി’നോട്​ പറഞ്ഞു.

കോവിഡ്​ 19 റിപ്പോർട്ട്​ ചെയ്യപ്പെട്ട ഒമാനിൽ നിന്ന്​ വരുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ്​ ഡോ. താലിബിനെ ജോർദാൻ അധികൃതർ ചാവുകടലിന്​ അടുത്തുള്ള റമദ പഞ്ചനക്ഷത്ര ഹോട്ടലിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ കേസ്​ സ്​ഥിരീകരിച്ചിട്ടില്ല. 30ഓളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്​.

വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്​. മുൻകരുതൽ നടപടിയെന്ന നിലക്ക്​ മാർച്ച്​ 31 വരെ ജോർദാനിൽ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്​.

‘ഞാൻ ജോർദാനിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണ്​. ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ്​ എത്തിയത്​. സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ട്​. എല്ലാവരും സുരക്ഷിതരാണ്​’ -ഡോ. താലിബിനെ ഉദ്ധരിച്ച്​ ‘ഒമാൻ ഒബ്​സർവർ’ റിപ്പോർട്ട്​ ചെയ്​തു.

ഒരാഴ്​ച മുമ്പാണ്​ ‘ആടുജീവിത’ത്തി​​​െൻറ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിൽ തുടങ്ങിയത്​. അവിടെ ‘ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകൾ മാത്രമേയുള്ളൂയെന്നും അണിയറ പ്രവർത്തകർ വ്യക്​തമാക്കി.

Tags:    
News Summary - Omani actor quarantined in Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.