പാർവതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയുടെ ട്രൈലർ​​ മമ്മൂട്ടി റിലീസ് ചെയ്തു

പൃഥ്വിരാജും പാർവതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്​റ്റോറിയുടെ ട്രൈലർ ഫേസ്​ബുക്കിലൂടെ പങ്കുവെച്ച്​ നടൻ മമ്മൂട്ടി. രോഷ്​നി ദിനകർ സംവിധാനം ചെയ്യുന്ന ചി​ത്രത്തിനെതിരെ നേരത്തെ ഡിസ്​ലൈക്​ ക്യാമ്പയിനുകൾ ഉണ്ടായിരുന്നതായി ആരോപണമുയർന്നിരുന്നു. ചിത്രത്തിലെ പാട്ടുകൾക്ക്​ യൂട്യൂബിൽ റൊക്കോർഡ്​ ഡിസ്​ലൈക്കുകളാണ്​ ലഭിച്ചത്​. 

കസബ വിവാദത്തെ തുടർന്ന്​ മമ്മൂട്ടി ഫാൻസടക്കമുള്ള പ്രേക്ഷകരിൽ നിന്ന്​ പാർവതിക്കെതിരെയും ഗീതു മോഹൻദാസ്, റിമാ കല്ലിങ്കൽ എന്നിവരടങ്ങിയ ഡബ്ല്യ.സി.സിക്കെതിരെയും സോഷ്യൽ മീഡിയാ ആക്രമണമുണ്ടാവുകയും ഇതേ തുടർന്ന്​ മാസങ്ങളോളം മമ്മൂട്ടിയും പാർവതിയും വാർത്തകളിൽ നിറഞ്ഞു നിൽകുകയും ചെയ്​തിരുന്നു.

Full View
Tags:    
News Summary - official trailer of My Story by mammootty - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.