ഒടിയന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചതായി റിപ്പോർട്ട്.  ചിത്രം ഒക്ടോബര്‍ മാസത്തില്‍ തീയറ്ററുകളിലെത്തുമെന്നാണ് സൂചന. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. 

ആശിര്‍വാദ് സിനിമാസി​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​​െൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Tags:    
News Summary - Odiyan's Release Date Announced-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.