വണ്ടികൾ ഒാടി; ‘ഒടിയൻ’ ഒാടിയില്ല

കോഴിക്കോട്​: ഹർത്താലിനെ മറികടന്ന്​ മോഹൻലാൽ ചിത്രമായ ‘ഒടിയൻ’ വെള്ളിയാഴ്​ച മുഴുവൻ ഷോയും പ്രദർശിപ്പിക്കു മെന്ന്​ ഫാൻസ്​ അസോസിയേഷൻകാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​ വെറുതെയായി. ബി.ജെ.പി ജില്ല ​േനതാക്കൾ കണ്ണുരുട്ടിയപ്പോൾ തിയറ്റർ ഉടമകൾ ഹർത്താൽ തീരുംവരെ ഷോ നടത്തിയില്ല. അതേസമയം, വടകരയിലെ തിയറ്ററുകളിൽ ഉച്ചവ​െ​ര ഷോ നടത്തി.

കോഴിക്കോട്​ നഗരത്തിലെ മിക്ക തിയറ്ററുകളും പുലർച്ച നാലിന്​​ ഫാൻസ്​ അസോസിയേഷനുകാർക്കായി ​േഷാ നടത്തിയിരുന്നു. പിന്നീട്​ തിയററ്റുകളുടെ ഗേറ്റ്​ അടച്ചു. വൈകീട്ട്​ ആറിന്​​ ശേഷമേ ഷോ നടത്തൂവെന്ന്​ ബോർഡും വെച്ചു. സ്വകാര്യവാഹനങ്ങൾ ഒാടുന്നതിനാൽ നിരവധി പേരാണ്​ തിയറ്റർ​ പരിസരത്ത്​ എത്തിയത്​. അതേസമയം, ഒാൺ​ൈലൻ വഴ​ി ടിക്കറ്റുകളെല്ലാം വിറ്റു​േപായിരുന്നു. ജില്ലയിൽ 12 തിയറ്ററുകളിലായി 25 സ്​ക്രീനുകളിലാണ്​ റിലീസ്​ തീരുമാനിച്ചത്​.

പേരാ​മ്പ്രയിൽ നവീകരിച്ച അലങ്കാർ തിയറ്ററിൽ ആദ്യദിനം പ്രദർശനം തുടങ്ങിയത്​ രാത്രി ഏഴിനാണ്​. ഫാൻസുകാർക്കായി ശനിയാഴ്​ച രാവിലെ ഏഴിനാണ്​ ഇവിടെ പ്രദർശനം. ബാല​ുശ്ശേരി സന്ധ്യ തിയറ്ററിലും ഉച്ചവരെ പ്രദർശനമി​െല്ലന്ന്​ രാവിലെ ഗേറ്റിൽ അറിയിപ്പ്​​ പ്രദർശിപ്പിച്ചിരുന്നു. ഫാൻസ്​ അസോസിയേഷൻ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സമൂഹമാധ്യമങ്ങളിൽ ​രൂക്ഷമായ വെല്ലുവിളി നടത്തിയിരുന്നു.

സിനിമ പ്രദർശിപ്പിച്ചാൽ ബി.ജെ.പി പ്രവർത്തകർ തടയുമെന്ന ഭീതിയിലാണ്​ ഹർത്താൽ തീരുംവരെ പ്രദർശനത്തിനായി കാത്തിരുന്നതെന്ന്​ ഒരു തിയറ്റർ മാനേജർ പറഞ്ഞു. ആദ്യദിന കളക്​ഷൻ നിർണായകമായ സൂപ്പർസ്​റ്റാർ ചിത്രം പ്രദർശിപ്പിക്കാത്തത്​ വൻനഷ്​ടമാണെന്ന്​ താമരശ്ശേരി സിറ്റി മാൾ മാനേജർ സുനിൽകുമാർ പറഞ്ഞു.

Tags:    
News Summary - Odiyan Show Stops in Kozhikod and Thiruvananthapuram-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.