Posted On
date_range Updated On
date_range ഒടിയനിൽ മമ്മൂട്ടിയുണ്ടോ? സംവിധായകന് പറയാനുള്ളത്
മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയനിൽ മമ്മൂട്ടി അതിഥി താരമായെത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ വി.എ ശ്രീകുമാർ. ഒടിയെൻറ ഗുരുവായി മമ്മൂട്ടി എത്തുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ ഒടിയെൻറ ഗുരുവാകുന്നത് ഒരു ബോളിവുഡ് താരമാണെന്നും മമ്മൂട്ടി ഒടിയനിൽ അഭിനയിക്കുന്നില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി.
മാമാങ്കത്തിെൻറ ലൊക്കേഷനിൽ വച്ച് മമ്മൂട്ടി ഒടിയെൻറ സെറ്റിലേക്ക് സൗഹൃദ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഒടിയനിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരെയ്ൻ എന്നിവർ അഭിനയിക്കുന്നു എന്നല്ലാതെ മറ്റ് താരങ്ങളെ കുറിച്ചൊന്നും അണിയറക്കാർ പുറത്തുവിട്ടില്ല. ഒടിയെൻറ ഗുരുവായി ആരെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.