പള്ളുരുത്തി: മലയാള സിനിമയിലെ ആദ്യ വനിത പ്രൊഡ്യൂസർ ആരിഫ ഹസൻ (76) നിര്യാതയായി. ഹൃദയസ ംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരിഫ എൻറർപ്രൈസസിെൻറ ബാനറിൽ 2 6 സിനിമകളാണ് ഇവർ നിർമിച്ചത്.
പെരിയാർ, ചഞ്ചല, ടൂറിസ്റ്റ് ബംഗ്ലാവ്, അഷ്ടമി രോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം, അവൾ നിരപരാധി, സ്നേഹബന്ധം, ബെൻസ് വാസു, മൂർഖൻ, കാഹളം, ഭീമൻ, തടാകം, അനുരാഗക്കോടതി, അസുരൻ, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകൻ, നേതാവ്, അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിൾ എന്നിവയായിരുന്നു ചിത്രങ്ങൾ. ഇവയിൽ അഞ്ച് ചിത്രങ്ങൾ ഭർത്താവ് ഹസനാണ് സംവിധാനം ചെയ്തത്.
ബെൻസ് വാസു, ഭീമൻ, അസുരൻ, നേതാവ്, രക്ഷസ് എന്നിവയാണ് അവ. മകൻ അജ്മൽ ഹസനും സിനിമ നിർമാണ രംഗത്താണ്. മറ്റ് മക്കൾ: അൻവർ, അൽത്താഫ്, പരേതരായ അഷ്കർ, അഫ്സൽ. മരുമക്കൾ: ഷക്കീല, സീന, രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.