ഈടയെ പ്രകീർത്തിച്ച്​ എൻ.എസ്​ മാധവൻ

ഷെയ്​ൻ നിഗം നായകനായെത്തുന്ന ചിത്രം ഈടയെ പ്രകീർത്തിച്ച സാഹിത്യകാരൻ എൻ.എസ്​. മാധവൻ. കണ്ണൂരിലെ റോമിയോയും ജൂലിയറ്റുമാണ്​ ഈടയിലെ കഥാപാത്രങ്ങളെന്ന്​​ എൻ.എസ്​ മാധവൻ ട്വിറ്ററിൽ കുറിച്ചു. എല്ലാവരും തിരസ്​കരിക്കുന്ന വിഷയമാണ്​ ഈട  കൈകാര്യം ചെയ്യുന്നത്​.  2018ൽ സിനിമ കാണുന്നതിന്​ മികച്ച തുടക്കമാണ്​ ലഭിച്ചിരിക്കുന്നതെന്നും എൻ.എസ്​ മാധവൻ ട്വീറ്റിൽ വ്യക്​തമാക്കുന്നു. 

രാജീവ്​ രവി നേതൃത്വം നൽകുന്ന കളക്​ടീവ്​ ഫേയ്​സാണ്​ ഈട  നിർമിക്കുന്നത്​. നവാഗതനായ അജിത്ത്​ കുമാറാണ്​ സംവിധാനം. ഷെയ്​ൻ നിഗം, നിമിഷ സജയൻ എന്നിവരാണ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.  സിനിമയുടെ ട്രെയിലറുകൾ നേരത്തെ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു.

Tags:    
News Summary - N.S Madhavan statement on eda movie-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.