Posted On
date_range Updated On
date_range കിടിലൻ സൈക്കിൾ സ്റ്റണ്ടുമായി നോൺസെൻസ് ട്രെയിലർ
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജിതിൻ സംവിധാനം ചെയ്യുന്ന നോൺസെൻസ് സിനിമയുടെ ട്രെയിലറെത്തി. കിടിലൻ സൈക്കിൾ സ്റ്റണ്ട് രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. ഇന്ത്യൻ സിനിമയിലാദ്യമായി ബി.എം.എക്സ് സൈക്കിൾ സ്റ്റണ്ട് നിറസാന്നിധ്യമാകുന്ന ചിത്രം കൂടിയാണ് നോൺസെൻസ്.
െഎ.ആം എ മല്ലു, ദിസ് ഇൗസ് ബംഗളൂരു, ബ്രേക്ക് ഫ്രീ തുടങ്ങിയ ഹിറ്റ് ആൽബങ്ങളിലുടെ പരിചിതനായ റിനോഷ് ജോർജാണ് നോൺസെൻസിലെ നായകൻ. വിനയ് ഫോർട്ട്,ശ്രുതി രാമചന്ദ്രൻ, ഫേബിയ മാത്യു, ഷാജോൺ, ശാന്തകുമാരി, അനിൽ നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. മുഹമ്മദ് ഷെഫിഖ് കടവത്തൂരും എം.സി ജിതിൻ, ലിബിൻ ടി.ബി തുടങ്ങിയവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം നിർമാണ രംഗത്തെത്തുന്ന ജോണി സാഗരികയാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.