ബി.എം.എക്സ് സൈക്കിള്‍ സ്റ്റണ്ട് പ്രമേയമാക്കി ഇന്ത്യയിലെ ആദ്യ ചിത്രമെത്തുന്നു. റിനോഷ് ജോർജ് നായകനാകുന്ന നോണ്‍സെന്‍സ് എന്ന ചിത്രത്തിെൻറ രണ്ടാമത്തെ ട്രെയിലർ ഇന്ന് റിലീസ് ചെയ്തു.പൂർണ്ണമായും പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം.സി ജിതിനാണ്.
അതിസാഹസികമായ സൈക്കിള്‍ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിെൻറ ഏറ്റവും വലിയ പ്രത്യേകത. ട്രെയിലറിലും സൈക്കിൾ സ്റ്റണ്ട് ഉൾകൊള്ളിച്ചിട്ടുണ്ട്. ഐ.ആം എ മല്ലു എന്ന സൂപ്പർഹിറ്റ് ആൽബത്തിലൂടെ ശ്രദ്ധേയനായ റിനോഷ് ജോർജ് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് നോൺസെൻസ്. ദിസ് ഈസ് ബംഗളൂരു, ബ്രേക്ക് ഫ്രീ തുടങ്ങിയ റിനോഷ് ആല്‍ബങ്ങളും ശ്രദ്ധ നേടിയിരുന്നു.
കലാഭവൻ ഷാജോണ്‍, ശ്രുതി രാമചന്ദ്രന്‍, വിനയ് ഫോര്‍ട്ട്, ഫേബിയ മാത്യു,ശാന്തകുമാരി, അനില്‍ നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. മുഹമ്മദ് ഷെഫിഖ് കടവത്തൂരും എം.സി ജിതിന്‍, ലിബിന്‍ ടി.ബി തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം നിര്‍മാണ രംഗത്തെത്തുന്ന ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബർ 12ന് തീയറ്ററുകളിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.