ഷെയ്ൻ നിഗം വിവാദത്തിൽ ചർച്ചക്കില്ലെന്ന് ‘അമ്മ’യും ഫെഫ്കയും

കോഴിക്കോട്: നടൻ ഷെയ്ൻ നിഗത്തിന് നിർമാതാക്കൾ വിലക്കേർപ്പെടുത്തിയ വിവാദത്തിൽ ചർച്ചക്കില്ലെന്ന് താരസംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും. ഷെയ്ൻ ഇന്ന് നടത്തിയ പ്രസ്താവനകൾ പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ നിന്ന് പിന്മാറാൻ സംഘടനകൾ തീരുമാനിച്ചത്.

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ അമ്മയും ഫെഫ്കയും ഇടപെട്ട് മധ്യസ്ഥ ചർച്ചകൾ നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഷെയ്ൻ ഇന്ന് തിരുവനന്തപുരത്ത് നടത്തിയത് നിരുത്തരവാദപരവും പ്രകോപനപരവുമായ പ്രസ്താവനയാണെന്ന് സംഘടനകൾ അഭിപ്രായപ്പെടുന്നു. നിർമാതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങളാണ് ഇവരെ ചൊടിപ്പിച്ചതെന്നാണ് വിവരം.

സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ൻ ശ്രമിച്ചെന്ന് സംഘടനകൾ ആരോപിക്കുന്നുണ്ട്.

നേരത്തെ, തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയിൽ വിവാദത്തെ കുറിച്ച് ഷെയ്ൻ പ്രതികരിച്ചിരുന്നു. നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് തന്‍റെ സംശയമെന്ന് െഷയ്ൻ പറഞ്ഞിരുന്നു. വിവാദങ്ങളിൽ ഒത്തുതീർപ്പിന് തയാറാണെന്നും ഇടവേള ബാബു, സിദ്ധീഖ് എന്നിവരുമായി ചർച്ച നടത്തിയെന്നും ഷെയ്ൻ പറഞ്ഞിരുന്നു.

Tags:    
News Summary - no further talks in shane nigam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.