ഞാൻ പ്രകാശന്‍റെ ഫസ്റ്റ് ലുക്

സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം 'ഞാൻ പ്രകാശ'ന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നിഖില വിമലാണ് നായിക. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് നിർമാണം.

കെ.പി.എ.സി. ലളിത, സബിതാ ആനന്ദ്, വീണാ നായർ, മഞ്ജുള (മറിമായം), മഞ്ജുഷ, ജയശങ്കർ, മുൻഷി ദിലീപ് എന്നിവർ പ്രധാന താരങ്ങളാണ്. ഷാൻ റഹ്‌മാന്റെതാണ് സംഗീതം. എസ്. കുമാർ ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിക്കുന്നു.

നമ്മുടെ ചുറ്റുവട്ടത്തുള്ള ഒരു യുവാവിന്റെ കഥയാണ് ഞാൻ പ്രകാശനിലൂടെ ഫഹദ് അവതരിപ്പിക്കുന്നത്. പഠിച്ച പണി ചെയ്യാതെ, എല്ലാറ്റിനെയും കുറ്റംപറഞ്ഞ്‌ നടക്കുന്ന ഒരു ചെറുപ്പക്കാരനാണ്‌ നായകൻ പ്രകാശൻ.


Tags:    
News Summary - Njan Prakashan First Look-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.