അത്​ നിങ്ങൾക്കൊരു പെണ്ണി​െൻറ വിലയറിയാത്തത്​ കൊണ്ടാണ്​; മേരിക്കുട്ടിയുടെ രണ്ടാം ട്രെയിലർ

ജയസൂര്യയുടെ ഞാൻ മേരിക്കുട്ടിയുടെ മനോഹരമായ മറ്റൊരു ട്രെയിലർ കൂടി പുറത്ത്​. ട്രാൻസ്​ജെൻഡർ വിഭാഗത്തി​​െൻറ ജീവിതം വരച്ചുകാട്ടുന്ന ചിത്രത്തിൽ ജയസൂര്യ ഭിന്നലിംഗക്കാരിയായ മേരിക്കുട്ടി എന്ന ടൈറ്റിൽ കഥാപാത്രമായാണ്​ എത്തുന്നത്​.

രഞ്​ജിത്​ ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിൽ നിന്നും പുറത്ത്​ വരുന്ന നാലാമത്​ ചിത്രമാണ്​ ഞാൻ​ മേരിക്കുട്ടി. നേരത്തെ ഇരുവരും ഒന്നിച്ച പുണ്യാളൻ അഗർബത്തീസ്​, സുധി വാത്​മീകം, പുണ്യാളൻ പ്രൈവറ്റ്​ ലിമിറ്റഡ്​ തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. 

രഞ്​ജിത്​ ശങ്കറി​​െൻറ നിർമാണ കമ്പനിയായ ഡ്രീംസ്​ ആൻഡ്​ ബിയോണ്ടി​​െൻറ ബാനറിൽ സംവിധായകൻ തന്നെയാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. ജയസൂര്യയും രഞ്​ജിതും ചേർന്നാണ്​ ചിത്രം വിതരണത്തിന്​ എത്തിക്കുന്നത്​.

ഇന്നസ​െൻറ്​, അജുവർഗീസ്​, ജുവൽ മേരി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​. ചിത്രത്തി​േൻറതായി പുറത്തുവന്ന ഗാനങ്ങളും ടീസറും വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Full View
Tags:    
News Summary - Njan Marykutty Official Trailer 2 Jayasurya-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.