കോട്ടയം: നിവിന്‍പോളി ചിത്രത്തിന്‍െറ ലൊക്കേഷനായി ജനറല്‍ ആശുപത്രി തെരഞ്ഞെടുത്തതില്‍ പ്രതിഷേധം. ആശുപത്രിയിലെ ഷൂട്ടിങ്ങിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രംഗത്തത്തെിയത്. സിദ്ധാര്‍ഥ് ശിവയുടെ പേരിടാത്ത ചിത്രത്തിന്‍െറ രണ്ടാം ഷെഡ്യൂളിന്‍െറ ഭാഗമായാണ് നിവിന്‍പോളിയും സംഘവും കോട്ടയത്തത്തെിയത്. മൂന്നുദിവസത്തെ ഷൂട്ടിങ്ങാണ് ആശുപത്രിയില്‍ നടക്കുന്നത്. ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയുടെ വാടകമാത്രം ഒരുദിവസം 5000 രൂപയാണെന്നിരിക്കെ മുഴുവന്‍ ഭാഗങ്ങളും 5000 രൂപക്ക് നല്‍കിയെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തുടര്‍ന്ന് നഗരസഭാധ്യക്ഷ, വെസ്റ്റ് എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 30,000 രൂപ ജില്ലാ ആശുപത്രിക്ക് സംഭാവന നല്‍കാന്‍ നിര്‍മാതാവ് തയാറായതോടെ സമരം പിന്‍വലിച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം.പ്രേമ ലുക്കിലത്തെിയ നിവിന്‍പോളിയെ കാണാന്‍ രോഗികളും ആരാധകരും എത്തിയതോടെ ആശുപത്രികോമ്പൗണ്ടില്‍ ആള്‍ക്കൂട്ടത്തെ കൊണ്ട് നിറഞ്ഞു. അപ്രതീക്ഷിതമായി എത്തിയ ഇഷ്ടതാരത്തെ കൈവീശക്കാണിച്ചും ഉറക്കെ പേരുവിളിച്ചും ആരാധന അറിയിച്ചപ്പോള്‍ മറുപടി ചെറുചിരിയിലൊതുക്കി താരം. ഷൂട്ടിങ് വിവരമറിഞ്ഞ് ആശുപത്രി മുറ്റത്ത് രോഗികളുടെയും നഴ്സിങ് വിദ്യാര്‍ഥികളുടെയും നീണ്ടനിര തന്നെ ഉണ്ടായിരുന്നു. കോട്ടയത്തും പരിസരപ്രദേശങ്ങളുമായി 12 ദിവസത്തെ ഷൂട്ടിങ്ങാണ് നടക്കുക. ചിത്രത്തില്‍ ഒരു വിദ്യാര്‍ഥി നേതാവിന്‍െറ വേഷമാണ് നിവിന്‍േറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.