Posted On
date_range Updated On
date_range പുരസ്കാരം മണികണ്ഠനും വിനായകനും സമർപ്പിക്കുന്നു -നിവിൻ പോളി
തമിഴിലെ ഒരു പ്രമുഖ എന്‍റർടെയ്ൻമെന്‍റ് വെബ്സെറ്റായ 'ബിഹൈന്‍ഡ് വുഡ്‌സി'ന്‍റെ മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് നിവിൻ പോളിയാണ്. എന്നാൽ താന്‍ ഈ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ലെന്നും ഇത് മണികണ്ഠനും വിനായകനും സമര്‍പ്പിക്കുകയാണെന്ന് നിവിന്‍ പോളി പുരസ്കാരം സ്വീകരിച്ച് പറഞ്ഞു. നിവിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചവരുണ്ട്. അതുകൊണ്ട് ഈ പുരസ്‌കാരം മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് അഭിനേതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിവിൻ കൂട്ടിച്ചേർത്തു.
ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന്‍ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. നിവിന്‍ പോളിക്ക് ദുല്‍ഖര്‍ സല്‍മാന്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.