നിഷ സാരംഗി​െൻറ ആരോപണം: സീരിയലി​െൻറ സംവിധായകനെ മാറ്റിയേക്കും

സംവിധയകൻ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്​തെന്ന സീരിയൽ നടി നിഷ സാരംഗി​​​െൻറ വെളിപ്പെടുത്തലി​​​െൻറ പശ്ചാത്തലത്തിൽ ‘ഉപ്പും മുളകും’ സീരിയലി​​​െൻറ സംവിധായകനെ മാറ്റിയേക്കും. ചലച്ചിത്ര നടിയും മാധ്യമപ്രവർത്തകയുമായ മാല പാർവ്വതി ഇക്കാര്യം ത​​​െൻറ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചു. നടിക്ക്​ അനുകൂലമായ തീരുമാനമെടുത്ത ചാനലിനേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ചുകൊണ്ട്​ മറ്റൊരു പോസ്​റ്റും മാല പാർവ്വതി ഫേസ്​ബുക്കിലിട്ടിട്ടുണ്ട്​.

സീരിയലിൽ നിഷ തുടരണമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാകൂട്ടായ്​മയായ ഡബ്ല്യു.സി.സിയും നിഷക്ക്​ പിന്തുണയുമായി രംഗ​​ത്തെത്തി. സീരിയൽ നടിയുടെ പരാതി അന്വേഷിക്കുമെന്നും മാധ്യമ സ്​ഥാപനത്തിൽ സ്​ത്രീകളുടെ പരാതി കൈകാര്യം ചെയ്യാൻ പ്രത്യേക സമിതിയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ഉറപ്പു നൽകിയിരുന്നു.  

തന്നെ ശല്ല്യം ചെയ്യുന്ന സംവിധായകൻ തുടരുന്ന കാലത്തോളം അദ്ദേഹത്തി​​​െൻറ സീരിയലിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന്​ നടി വ്യക്തമാക്കിയിരുന്നു. 
Full View

Tags:    
News Summary - nisha sarangh's alligation; channel may change the director-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.