Posted On
date_range Updated On
date_range പ്രണവ് മോഹൻലാലിെൻറ ആക്ഷൻ രംഗങ്ങളുമായി ആദിയുടെ ടീസർ
ജനുവരി 26ന് റിലീസാകാൻ പോകുന്ന പ്രണവ് മോഹൻലാലിെൻറ ജീത്തു ജോസഫ് ചിത്രം ആദിയുടെ പുതിയ ടീസർ പുറത്ത് വിട്ടു. പ്രണവിെൻറ ആക്ഷൻ ചിത്രമെന്ന ലേബൽ ഉണ്ടായിരുന്നിട്ട് കൂടി ആദ്യമിറങ്ങിയ ട്രൈലറിൽ ഒരൊറ്റ ആക്ഷൻ രംഗങ്ങൾ ഉൾപെടുത്തിയിരുന്നില്ല. അതിെൻറ പരാതി തീർത്ത വിധത്തിലാണ് പുതിയ ടീസർ.
കെട്ടിടങ്ങളിൽ നിന്നും കെട്ടിടങ്ങളിലൂടെ ചാടി മറിയുന്ന പാർകർ എന്ന കായിക ഇനം ചിത്രത്തിന് വേണ്ടി പ്രണവ് പരിശീലിച്ചിരുന്നു. ഡ്യൂപില്ലാതെയാണ് ആക്ഷൻ രംഗങ്ങൾ പ്രണവ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതീക്ഷകളുയർത്തുന്ന പുതിയ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.