Posted On
date_range Updated On
date_range റിലീസിന് മുേമ്പ പണം വാരി മമ്മുട്ടി ചിത്രം
കൊച്ചി: റിലീസിന് മുേമ്പ പണം വാരി റെക്കോർഡുകൾ തകർക്കുകയാണ് പുതിയ മമ്മുട്ടി ചിത്രം അങ്കിൾ. ജോയ് മാത്യവിെൻറ തിരക്കഥയിൽ ഗിരീഷ് ദാമോദരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിെൻറ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്.
സ്വകാര്യ ചാനലായ സൂര്യ ടി.വിയാണ് ചിത്രത്തിെൻറ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇൗ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിെൻറ ഷൂട്ടിങ്ങും ലാബ് വർക്കുകളും പൂർത്തിയായികഴിഞ്ഞു. മാർച്ചിൽ സിനിമയുടെ റിലീസ് നടത്താനാണ് തീരുമാനം. കൗമാരക്കാരിയായ പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങൾക്ക് സഹായിയായി പിതാവിെൻറ സുഹൃത്ത് എത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.