Posted On
date_range Updated On
date_range പുതിയ സിനിമകളുടെ ചിത്രീകരണം ഞായറാഴ്ച മുതൽ തുടങ്ങുന്നു
കോഴിക്കോട്: പുതിയ മലയാള സിനിമകളുടെ ചിത്രീകരണം നാളെ(ഞായറാഴ്ച) മുതൽ ആരംഭിക്കും. ഫഹദ് ഫാസിൽ ചിത്രമായ ‘സീ യൂ സൂൺ’െൻറ ചിത്രീകരണമാണ് ഞായറാഴ്ച ആരംഭിക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആസ്റ്റർ മെഡിസിറ്റിയിലാകും നടക്കുക. പുതിയ ചിത്രങ്ങൾ ഉടൻ ആരംഭിക്കില്ലെന്നായിരുന്നു സിനിമ സംഘടനകൾ നിലപാടെടുത്തത്. അതിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ തീരുമാനം.
അതേസമയം, ചിത്രീകരണത്തിനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. പുതിയ സിനിമകൾ തുടങ്ങരുതെന്ന നിർദേശം ലംഘിക്കുന്നത് ശരിയല്ലെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ല. അത്തരം ചിത്രങ്ങൾക്ക് തീയേറ്റർ റിലീസ് ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.