Posted On
date_range Updated On
date_range പൾസർ സുനി ലക്ഷ്യയിലെത്തിയതിന് തെളിവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിലെത്തിയതിന് തെളിവ്. കോടതിയിൽ കീഴങ്ങുന്നതിെൻറ തലേ ദിവസമാണ് പൾസർ സുനി ലക്ഷ്യയിെലത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരൻ പൊലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
ക്വേട്ടഷൻ തുക ആവശ്യപ്പെട്ടാണ് സുനി ‘ലക്ഷ്യ’യിലെത്തിയതെന്നാണ് വിവരം. ഇൗ സമയത്ത് സുനി ഒളിവിലായിരുന്നു. കേസുമായി കാവ്യയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധമുള്ള മാഡം കാവ്യാമാധവനാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ഇതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.