Posted On
date_range Updated On
date_range നിപ: നീരാളിയും തീവണ്ടിയും റിലീസ് നീട്ടി
നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ സിനിമാ റിലീസിങ്ങുകൾ നീട്ടി. പെരുന്നാൾ റിലീസായി എത്തേണ്ട മോഹൻലാൽ ചിത്രം നീരാളി, ടൊവീനോ തോമസ് ചിത്രം തീവണ്ടി എന്നിവയുടെ റിലീസ് തിയതിയാണ് നീട്ടിയത്. അടുത്ത മാസം ഈ ചിത്രങ്ങൾ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്്. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അതേസമയം, മമ്മൂട്ടി ചിത്രമായ അബ്രഹാമിന്‍റെ സന്തതികൾ, പാർവതി-പൃഥ്വിരാജ് ചിത്രം മൈസ്റ്റോറി, ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി എന്നിവയും പെരുന്നാൾ റിലീസാണ്. ഇവയുടെ റിലീസിങ് മാറ്റുന്നതിനെ കുറിച്ച് വാർത്തകൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.